പാരീസ്: രാജ്യത്ത് ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാക്രോണ്‍ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി. പ്രസിഡന്റ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അറ്റാല്‍ വ്യക്തമാക്കി. എന്നാൽ ഇമാനുവല്‍ മാക്രോണിന്റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാൻഖാൻ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ തുടങ്ങിയവരാണ് ചോര്‍ത്തലിന് ഇരയായ മറ്റ് പ്രമുഖര്‍.
Read Also: ചാക്കോ പുണ്യാളന് ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന് രംഗത്ത്
അതേസമയം ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സുപ്രിംകോടതിയില്‍ പൊതുതാല്പര്യഹരജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോണ്‍ ചോര്‍ത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹർജിയില്‍ പറയുന്നു.
Post Your Comments