ന്യൂയോര്‍ക്ക്: ഇസ്രഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിന്റെ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി സൗദിയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടട്ടതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദി അറേബ്യയുടെ കിരീടാവകാശിയായ എം.ബി.എസ് നെതന്യാഹുവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ സൗദിക്ക് പെഗാസസ് പുതുക്കി ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read Also: ഞാൻ അവരിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നു : ക്രിപ്‌റ്റോയിൽ നിക്ഷേപം നടത്തിയെന്ന് പാരീസ് ഹിൽട്ടൻ
ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം, ഇസ്രഈല്‍ ഇന്റലിജന്‍സ് ഏജന്‍സി മൊസാദ്, എന്‍.എസ്.ഒ ഗ്രൂപ്പ് എന്നിവയുമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുയായികള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എം.ബി.എസ് തന്നെ നേരിട്ട് നെതന്യാഹുവിനെ വിളിക്കുകയായിരുന്നു എന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് തുടക്കത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ഇസ്രഈലി പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments