Latest NewsKeralaNattuvarthaNews

ക്ലബ്ബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

18 വയസിൽ താഴെയുള്ളവർ ക്ലബ്ബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിന് മുന്നറിയിപ്പുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ക്ലബ്ബ് ഹൗസിലെ പരിപാടികളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന് ബാലാവകാശ കമ്മീഷൻ നിര്‍ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി, ഡിജിപി ഉൾപ്പെടെ എട്ട് പേർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

ഇതോടൊപ്പം ക്ലബ്ബ് ഹൗസ് പ്ലാറ്റ്ഫോമുകളില്‍ തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികള്‍ തടയുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

18 വയസിൽ താഴെയുള്ളവർ ക്ലബ്ബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്ന ആളുകൾ ഇതിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്‌ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button