Latest NewsIndiaNews

ജെ പി നദ്ദ തീരുമാനിക്കുന്നതെന്തും അനുസരിക്കും: മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബി എസ് യെദിയൂരപ്പ

ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറയുന്നതെന്തും അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26ന് ശേഷം കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്ന് അദ്ദേഹം അറിയിച്ചു.

Read Also: രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

‘സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26ന് ആഘോഷ പരിപാടിയുണ്ട്. അതിനുശേഷം, ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ തീരുമാനിക്കുന്നതെന്തും അനുസരിക്കും. മറ്റൊരാൾക്കു വഴിയൊരുക്കാൻ രാജിവയ്ക്കുമെന്നു രണ്ടുമാസം മുൻപു താൻ പറഞ്ഞിരുന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തിൽ എത്തിക്കുകയെന്നത് തന്റെ കടമയാണെന്നും’ അദ്ദേഹം പറഞ്ഞു. ഇതിനായി സഹകരിക്കണമെന്ന് അദ്ദേഹം പാർട്ടി അനുഭാവികളോടും പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

രാജിവെയ്ക്കണമെന്ന നിർദ്ദേശം ലഭിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് 52 രാജ്യങ്ങള്‍: വിവരങ്ങള്‍ പങ്കുവെച്ച് വി.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button