ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയെ വീഴ്ത്തി 351 സീറ്റ് നേടി എസ്പി അധികാരത്തിലേറുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉനാവോയില്‍ എത്തിയ ശേഷമായിരുന്നു അഖിലേഷിന്റെ പ്രതികരണം.
ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അഖിലേഷ് ആരോപിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയത് ശരിയായ രീതിയില്ലല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വളരെയേറെ പ്രയാസം അനുഭവിച്ചെന്നും വ്യാവസായിക രംഗം നഷ്ടത്തിലാണെന്നും പറഞ്ഞ അഖിലേഷ് വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിലംപരിശാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെയുള്ള 403 സീറ്റുകളില്‍ 312 സീറ്റുകളിലും വിജയിച്ചാണ് ബിജെപി കരുത്ത് കാട്ടിയത്. 224 സീറ്റുണ്ടായിരുന്ന എസ്പിക്ക് ലഭിച്ചത് വെറും 47 സീറ്റായിരുന്നു. ബിഎസ്പിയുടെ പക്കല്‍ ഉണ്ടായിരുന്ന 61 സീറ്റുകള്‍ 19 ആയി ചുരുങ്ങി. വെറും 7 സീറ്റുകള്‍ കൊണ്ട് കോണ്‍ഗ്രസിന് തൃപ്തരാകേണ്ടി വരികയും ചെയ്തു.
Post Your Comments