KeralaLatest NewsNews

ശബരിമലയിൽ ദര്‍ശന സൗകര്യം മാത്രം ഒരുക്കിയതിന് പിന്നിലെ ലക്ഷ്യം കാണിക്ക: സർക്കാരിനെതിരെ വിഎച്ച്പി

കോവിഡ് വ്യാപനത്തതിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കടക മാസ പൂജയില്‍ പങ്കെടുക്കാന്‍ ശബരിമലയിൽ 10000 പേര്‍ക്ക് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വിഎച്ച്പി. കോവിഡ് വ്യാപനത്തതിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കടക മാസ പൂജയില്‍ പങ്കെടുക്കാന്‍ ശബരിമലയിൽ 10000 പേര്‍ക്ക് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പമ്പാസ്‌നാനം മുതലായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്.

അതേസമയം, ഭക്തരെകൊണ്ട് അവരറിയാതെ തന്നെ ആചാര ലംഘനം നടത്തിക്കുകയെന്ന സര്‍ക്കാരിന്റെ രഹസ്യഅജണ്ടയുടെ ഭാഗമാണിതെന്നാണ് വിഎച്ച്പി പറയുന്നത്. കോവിഡിന്റെ മറവില്‍ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും വിഎച്ച്പി പറഞ്ഞു. ദര്‍ശന സൗകര്യം മാത്രം ഒരുക്കിയത് കാണിക്ക മാത്രം ലക്ഷ്യം വെച്ചാണെന്നും വിഎച്ച്പി ആരോപിച്ചു.

Read Also  :  റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പമ്പയില്‍ കുളിക്കാനോ ബലികര്‍മ്മങ്ങള്‍ ചെയ്യാനോ അനുവദിക്കാതെ ശബരിമല തീര്‍ത്ഥാകരോട് സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് സന്ദര്‍ശനം. 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയിലൊന്നു കൈവശം കരുതണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button