കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ അനന്യ പിന്നീട് അനുഭവിച്ചത് കഷ്ടതകളായിരുന്നു. സംഭവത്തില്‍ അനന്യയെ ചികിത്സിച്ച കൊച്ചി പാലാരിവട്ടത്തെ റെനായി മെഡിസിറ്റിയിലെ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മയാണ് സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ അര്‍ജുന്‍ ആശോകന്റെ മൊഴി രേഖപ്പെടുത്തും. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ മുൻപ് പലതവണ തുറന്നു പറഞ്ഞിരുന്നു. ട്രാന്‍സ്‌ജെന്റര്‍ റൈറ്റ്‌സിനെ പറ്റി സംസാരിക്കുന്ന ക്ലബ് ഹൗസ് മുറിയില്‍ നിന്നും അനന്യയെ ആരോപണവിധേയനായ അർജുൻ അശോകൻ അപമാനിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ട്. തന്റെ അനുഭവം തുറന്നു പറയാൻ ശ്രമിച്ച അനന്യയെ ഈ ഡോക്ടര്‍മാര്‍ ഇറക്കിവിടുകയും ബ്ലോക് ചെയ്യുകയും ചെയ്തു.
Post Your Comments