ടോക്കിയോ: ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിരോധിത വസ്തുവായ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയ ഓസ്‌ട്രേലിയൻ അശ്വാഭ്യാസിയെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി. ജാമി കെർമോൺഡ് എന്ന താരത്തെയാണ് ഓസ്‌ട്രേലിയൻ ഇക്വെസ്ട്രിയൻ അസോസിയേഷൻ പുറത്താക്കിയത്.
താരത്തിന്റെ സാമ്പിൾ പരിശോധിച്ചതിൽ നിന്ന് ബുധനാഴ്ചയാണ് അദ്ദേഹം കൊക്കെയ്ൻ ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. 2021 ഓസ്‌ട്രേലിയൻ ദേശീയ ഉത്തേജക വിരുദ്ധ നയം അനുസരിച്ചാണ് കെർമോൺഡിനെതിരായ നടപടിയെന്ന് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Read Also:- അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ
ജൂൺ 26-നാണ് സ്പോർട്സ് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയൻ താരത്തിന്റെ എ സാമ്പിൾ പരിശോധിച്ചത്. ബി സാമ്പിൾ പരിശോധയ്ക്കായി താരത്തിന് അപ്പീൽ നൽകാവുന്നതാണ്. ലോക ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കൊക്കെയ്ൻ.
Post Your Comments