ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷൻ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ കമ്മറ്റി ചോദ്യം ചെയ്യുമെന്നാണ് വിവരം. ജൂലൈ 28 ന് വൈകിട്ട് നാലു മണിക്കാണ് യോഗം.
കോൺഗ്രസ് എം.പിമാരായ ശശി തരൂർ, കാർത്തി ചിദംബരം, ബി.ജെ.പി. എം.പി. തേജസ്വി സൂര്യ, തൃണമൂൽ എം.പി. മഹുവാ മോയിത്ര തുടങ്ങിയവരാണ് പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങൾ. രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, സുപ്രീം കോടതി ജഡ്ജിമാർ മറ്റ് ഉന്നതർ തുടങ്ങിയവരുടെ ഫോണുകൾ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ച് അനധികൃതമായി നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്നാണ് ആരോപണം.
Read Also: സ്മൃതി ഇറാനിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പരാമര്‍ശം നടത്തിയ പ്രൊഫസറെ ജയിലിലടച്ചെന്ന് റിപ്പോര്‍ട്ട്
Post Your Comments