Latest NewsIndiaNews

സ്മൃതി ഇറാനിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പരാമര്‍ശം നടത്തിയ പ്രൊഫസറെ ജയിലിലടച്ചെന്ന് റിപ്പോര്‍ട്ട്

ഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു

ഫിറോസാബാദ് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു .

പ്രൊഫസര്‍ ഷഹര്‍യാര്‍ അലിയാണ് അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ജഡ്ജി ജ്യാമാപേക്ഷ തള്ളിയതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റി.

Read Also  :  കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം…? വീട്ടിലുണ്ട് പരിഹാരം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ എസ്ആര്‍കെ കോളേജിലെ ചരിത്ര വിഭാഗം തലവനായ ഷഹര്‍യാര്‍ അലിക്കെതിരെ ഫിറോസാബാദ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button