Latest NewsNewsIndia

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം: വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകട്ടെ ഈ ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി : രാജ്യത്തെ വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും വിശ്വാസികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

‘എല്ലാവർക്കും ഈദ് ആശംസകൾ. പൊതുസമൂഹത്തിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കാനുള്ള സഹാനുഭൂതിയും, സഹവർത്തിത്വവും, സഹോദര്യം ഉണ്ടാകാൻ ഈ ദിനം പ്രചോദനമാകട്ടെ’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Also  :  ചെത്തിക്കളഞ്ഞിട്ടല്ലേ നന്നായിപ്പോയെന്ന് പരിഹസിക്കുന്ന സമൂഹം: അനന്യയുടെ മരണത്തിൽ നമുക്ക് ഉത്തരവാദിത്തമുണ്ട്, കുറിപ്പ്

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവമാണ് ബലിപെരുന്നാളെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ‘സമൂഹത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനുമായി ഏവർക്കും ഈ ദിനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് ഒത്തൊരുമിച്ച് മുന്നേറാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകട്ടെ ഈ ആഘോഷങ്ങൾ. എല്ലാവർക്കും സന്തോഷം നിറഞ്ഞ ബലിപെരുന്നാൾ ആശംസിക്കുന്നു’- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button