Latest NewsKeralaNews

മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു: മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചതായി പരാതിക്കാരി

മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്നും യുവതി ചോദിച്ചു

തിരുവനന്തപുരം : പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന് ആരോപണ വിധേയനായ മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പരാതിക്കാരിയായ യുവതി. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്നും യുവതി പറഞ്ഞു. മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്നും യുവതി ചോദിച്ചു.

അതേസമയം, ഫോണ്‍ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തില്ലെന്നും വിഷയത്തില്‍ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ടോക്കിയോ ഒളിമ്പിക്സ് 2021: ഓസ്‌ട്രേലിയൻ താരത്തിന് വിലക്ക്

മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സിപിഎം നേരത്തെ നടത്തിയിരുന്നു.ആരോപണങ്ങളില്‍, മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തിയ ശശീന്ദ്രന്‍ അദ്ദേഹത്തിന് വിശദീകരണം നൽകുകയും ചെയ്‌തിട്ടുണ്ട്. ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button