KeralaLatest NewsNewsIndiaInternational

പെ​ഗാസസ് സ്പൈവെയർ: ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: പെ​ഗാസസ് സ്പൈവെയറിൽ ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത്രയും ഭീമമായ തുക നൽകി ഫോണുകൾ ചോർത്താൻ ഗവണ്മെന്റുകൾക്ക് മാത്രമേ സാധിക്കൂ എന്നാണ് പ്രതിപക്ഷ വിമർശനം. ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Also Read:ഒത്തുതീര്‍പ്പാക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ല: ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛൻ

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍‌ട്ടിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടതായി പറയുന്നുണ്ട്. കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും ഇതേ പട്ടികയിലുണ്ട് എന്നുള്ളതാണ് വിചിത്രം.

എന്നാൽ ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ ഇതുവരെ ആരും നല്‍കാത്തതിനാല്‍ തന്നെ ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button