Latest NewsNewsIndia

21 മണിക്കൂറിനുള്ളില്‍ നിര്‍മ്മിച്ചത് 26 കിലോമീറ്റര്‍ റോഡ്: ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് നിതിന്‍ ഗഡ്കരി

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കും.

ന്യൂഡല്‍ഹി: ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ കൊണ്ട് 21 കിലോമീറ്റര്‍ റോഡ് പണിത് മാതൃകയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതിയെ കുറിച്ച്‌ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയതിനൊപ്പമാണ് ഇക്കാര്യം നിതിന്‍ ഗഡ്കരി വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അദ്ദേഹം ട്വീറ്റും ചെയ്തിട്ടുണ്ട്.

‘ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതി വേഗത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിയുടെ ആകെ ദൈര്‍ഘ്യത്തില്‍ 350 കിലോമീറ്റര്‍ ഇതിനകം നിര്‍മിച്ചു. 825 കിലോമീറ്റര്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. ഡല്‍ഹി-മുംബൈ ഇടനാഴി 2023 ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം നിര്‍മ്മാണ വേഗത കുറഞ്ഞിരുന്നു’- നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

Read Also: വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ സാന്നിധ്യം: ജമ്മു കശ്മീരിൽ കടുത്ത ജാഗ്രത

2,507 കിലോമീറ്റര്‍ നീളമുള്ള ഏഴ് എക്സ്പ്രസ് ഹൈവേകള്‍ രാജ്യത്ത് നിര്‍മ്മാണത്തിലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘വെറും 24 മണിക്കൂറിനുള്ളില്‍ 2.5 കിലോമീറ്റര്‍ നാലുവരിപ്പാത കോണ്‍ക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളില്‍ 26 കിലോമീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മിച്ച്‌ ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു’- ഗഡ്കരി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button