വിജയ്പുര്‍ മുതല്‍ സോലാപുര്‍ വരെയുള്ള നാലുവരി പാതയുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ ഒരുവരിയുടെ 25.54 കിലോമീറ്റര്‍ നീളമാണ് 18 മണിക്കൂറില്‍ ദേശീയപാതാ അതോറിറ്റി പൂര്‍ത്തിയാക്കിയത്. ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്. നിര്‍മാണം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നാഴികക്കല്ല് പിന്നിടുന്നതിനായി സഹായിച്ച തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. അഞ്ഞൂറോളം കരാര്‍ തൊഴിലാളികൾ പദ്ധതിക്കായി കഠിനാധ്വാനം നടത്തിയെന്നു പറഞ്ഞ ഗഡ്കരി, ദേശീയ പാത അതോറിറ്റി പ്രോജക്ട് മാനേജര്‍, ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവരെയും അഭിനന്ദിച്ചു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ജെ.എം ഇന്ത്യയാണ് റോഡിന്റെ പണികള്‍ നടത്തുന്നത്.
110 കിലോമീറ്റര്‍ നീളമുള്ള സോലാപൂര്‍-വിജയ്പൂര്‍ ദേശീയപാതാ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും 2021 ഒക്ടോബറോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments