തൃശൂർ: നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബില്ലിനെതിരെ ശനിയാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വാഹനപണിമുടക്ക് പിൻവലിച്ചു. ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.
ഈ മാസം അഞ്ചിനു ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ശനിയാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ വാഹന പണിമുടക്കിന് സംഘാടകർ ആഹ്വാനം ചെയ്തത്. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.
read also ; ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
Post Your Comments