Latest NewsNewsIndia

ലോക്ക് ഡൗൺ കാലയളവിലും നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം: ദേശീയപാത നിർമ്മാണം റെക്കോർഡ് വേഗത്തിൽ

ന്യൂഡൽഹി: ലോക്ക് ഡൗണിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലും രാജ്യത്ത് ദേശീയപാത നിർമ്മാണം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുകയാണ്. 2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമ്മാണ വേഗതയാണിതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

Read Also: താലിബാനെ തുരത്താന്‍ റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് സൂചന : തീവ്രവാദികളെ തുരത്താന്‍ റഷ്യയും ഇന്ത്യയും ഒന്നിക്കും

24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ 4 വരി കോൺക്രീറ്റ് റോഡും 21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമെൻ റോഡും നിർമിച്ചാണ് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയതിന് പിന്നിലെ ഘടകങ്ങളെ കുറിച്ചും നിതിൻ ഗഡ്കരി വിശദീകരിച്ചു. കരാറുകാർക്ക് ആവശ്യമായ പിന്തുണ, കരാർ വ്യവസ്ഥകളിൽ ഇളവ്, സബ് കോൺട്രാക്ടർമാർക്ക് നേരിട്ട് പണം നൽകൽ, തൊഴിലാളികൾക്ക് ഭക്ഷണവും, മെഡിക്കൽ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ വഴിയാണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

നയമാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കുന്നതിനും ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കിയെന്നും ഗുണനിലവാരം ഉറപ്പാക്കാനായി ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാക് തീവ്രവാദ സംഘടനകളില്‍ ചേരാനിരുന്ന യുവാക്കളെ തിരികെ എത്തിച്ച് കശ്മീര്‍ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button