ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ നിന്ന് പാക് തീവ്രവാദ സംഘടനകളില്‍ ചേരാനിരുന്ന യുവാക്കളെ തിരികെ എത്തിച്ച് കശ്മീര്‍ പോലീസ്. ഭീകര സംഘടനകളില്‍ അംഗമാകാനിരുന്ന 14 യുവാക്കളെയാണ് കൗണ്‍സിലിംഗിലൂടെ പോലീസ് സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. അനന്ത്നാഗ് പോലീസാണ് ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിച്ച് കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
Read Also : കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, വരും മാസങ്ങളില്‍ ഇക്കാര്യം സംഭവിക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
18 നും 22 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ പ്രലോഭിപ്പിച്ച് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്താനായിരുന്നു പ്രാദേശിക തീവ്രവാദ സംഘടനകളുടെ ശ്രമം. പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനകളും സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ സമീപിച്ചിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പിടികൂടിയത്.
തുടര്‍ന്ന് ആഴ്ചകളോളം നീണ്ട കൗണ്‍സിലിംഗിനൊടുവിലാണ് യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും പിന്തിരിപ്പിക്കാന്‍ സാധിച്ചത് എന്ന് അനന്ത്നാഗ് എസ്എസ്പി വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗമനത്തിന് പ്രവര്‍ത്തിക്കേണ്ട യുവാക്കള്‍ സമൂഹത്തിന്റെ സമ്പത്താണെന്നും തുടര്‍ന്നും ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങളിലേയ്ക്ക് വഴിതിരിഞ്ഞ് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്എസ്പി വ്യക്തമാക്കി.
Post Your Comments