കാബൂള്‍ : അഫ്ഗാനില്‍ നിന്ന് താലിബാനെ തുരത്താന്‍ ഇന്ത്യയും റഷ്യയും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ പ്രദേശത്ത് റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. അമേരിക്ക പിന്‍വാങ്ങിയതോടെ അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികള്‍ രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തോളം പിടിച്ചെടുത്തുകഴിഞ്ഞു. അഫ്ഗാന്‍ ഒരു തീവ്ര വാദ സ്റ്റേറ്റ് ആയാല്‍ ഇന്ത്യയുള്‍പ്പെടെ മേഖലയിലെ എല്ലാവര്‍ക്കും പ്രശ്‌നം തന്നെയായിരിക്കും.
Read Also : ഇന്ത്യയ്‌ക്കെതിരെ ചൈനീസ് നീക്കം, ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ
വിദേശ കാര്യ മന്ത്രിയായ എസ് ജയശങ്കര്‍ തന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ അഫഗാനില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭിപ്രായം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നിലപാടിന് അനുകൂലമായ പ്രതികരണം ആണ് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. താലിബാനെതിരെ അഫ്ഗാന്‍ സേനയെ സഹായിക്കുന്ന തരത്തില്‍ റഷ്യ സൈനിക നീക്കത്തിനുള്ള പരിശീലനങ്ങള്‍ തുടങ്ങാന്‍ പോവുകയാണ് എന്ന വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്
അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിക്ക് സമീപം താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനുമായി ചേര്‍ന്ന് അടുത്ത മാസം സൈനികാഭ്യാസം നടത്തുമെന്ന് റഷ്യ അറിയിച്ചു. മേഖലയിലെ റഷ്യന്‍ സാന്നിധ്യം, മേഖലയുടെ സ്ഥിരതയ്ക്കും താലിബാന്റെയും അതിലൂടെ പാക്കിസ്ഥാന്റെയും സ്വാധീനം കുറക്കുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
റഷ്യയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന സംയുക്ത അഭ്യാസങ്ങള്‍ ഓഗസ്റ്റ് 5-10 തീയതികളില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള താജിക്കിസ്ഥാനിലെ ഖാര്‍ബ്‌മൈഡണ്‍ പരിശീലന ഗ്രൗണ്ടില്‍ നടക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍ റഷ്യ സന്ദര്‍ശിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടായിരുന്നു വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
Post Your Comments