മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ കുറിച്ച് പൊടിക്കെെകൾ.
തേൻ: തേൻ ഒരു മികച്ച മോയ്‌സ്ചുറൈസറാണ്, മാത്രമല്ല ചർമ്മത്തെ നന്നായി ജലാംശം നിലനിർത്താനും സഹായിക്കുന്നു. തേനിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകൾ ഒഴിവാക്കാനും മുഖക്കുരുവും കുറയ്ക്കാനും സഹായിക്കുന്നു. തേൻ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
പപ്പായ: നിരവധി ധാതുക്കളും പ്രോട്ടീനുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എന്‍സൈമുകള്‍ മൃതചര്‍മത്തെഅകറ്റി ചര്‍മ്മത്തെ സുന്ദരമാക്കുന്നു. പപ്പായയുടെ പള്‍പ്പ് നല്ലൊരു ഫേയ്‌സ് മാസ്‌ക്ക് കൂടിയാണ്. സൗന്ദര്യ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും കേമനാണ് പപ്പായ.
മുട്ട: മുട്ടയുടെ വെള്ള അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിലും കഴുത്തിനും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ഇത് പുരട്ടാവുന്നതാണ്.
Post Your Comments