KeralaLatest NewsNews

വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെ ഇളവ് നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി : വി മുരളീധരൻ

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു

കേരളത്തിൽ നൽകിയ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സാമുദായീക പ്രീണനത്തെയാണ് സുപ്രീം കോടതി വിമർശിച്ചതെന്നും മുരളീധരൻ പറഞ്ഞു.

‘സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രീം കോടതി വിധി പിണറായി വിജയൻ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുന്നു. ഏത് വിദഗ്ധരുടെ അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം’-മുരളീധരൻ പറഞ്ഞു.

Read Also  :  സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പ്, കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button