Latest NewsNewsIndia

‘ഞാനുമൊരു ബ്രാഹ്മണന്‍, തമിഴ്​നാട്​ സംസ്കാരം ഇഷ്​ടപ്പെടുന്നു​..’ : സുരേഷ്​ റെയ്നയുടെ പ്രസ്താവന വിവാദത്തിൽ

റെയ്​ന നിങ്ങള്‍ക്ക്​ ലജ്ജ തോന്നുന്നില്ലേ..

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ്​ റെയ്നയുടെ പ്രസ്താവന വിവാദത്തിൽ. തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്‍ററി പറയുന്നതിനിടെ ‘താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നു’എന്നു റെയ്ന പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.

ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള തമിഴ്​നാട്​ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെ മറ്റൊരു കമ​േന്‍ററ്റര്‍ റെയ്നയോട് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് താരത്തിന്റെ വിവാദ കമന്റ്.

read also: ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ പെരുന്നാള്‍ ആശംസകളുമായി വി.ഡി.സതീശൻ

“ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്ക്​ വേണ്ടി കളിക്കുന്നുണ്ട്​. ഇവിടുത്തെ സംസ്കാരം ഒരുപാട്​ ഇഷ്ടപ്പെടുന്നയാളാണ്​ ഞാന്‍. സഹതാരങ്ങളെയെല്ലാം എനിക്ക്​ ഇഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയവരുടെ കൂടെ കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്​. ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാന്‍ സാധിച്ചു. ചെന്നൈ ടീമി​െന്‍റ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഇനിയും ഒരുപാട്​ മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ,” -റെയ്ന മറുപടി പറഞ്ഞു

ഇതിന്റെ വിഡിയോ ട്വിറ്ററിലടക്കം പ്രചരിച്ചതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളും ട്രോളുകളുമായി നിരവധിപേരെത്തി. ‘റെയ്​ന നിങ്ങള്‍ക്ക്​ ലജ്ജ തോന്നുന്നില്ലേ.. നിങ്ങള്‍ വര്‍ഷങ്ങളായി ചെന്നൈ ടീമിനായി കളിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചെന്നൈ സംസ്കാരം നിങ്ങള്‍ അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നു….” തുടങ്ങിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button