കൊച്ചി : കിറ്റെക്‌സ് വിഷയത്തിൽ പ്രതികരിച്ച് നടനും രാഷട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
‘ഞാൻ പിണറായി വിജയൻ ആണെങ്കിൽ, അദ്ദേഹത്തിന്റെ മൈൻഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കും, എനിക്കറിയത്തില്ല, ഞാൻ അതിനെ ചോദ്യം ചെയ്യുന്നുമില്ല. കിറ്റെക്‌സ് സാബുവിനെ ആദ്യം എന്റെ ഓഫീസിലേക്ക് വിളിക്കും. ഒരു ജഡ്ജാകാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിയ്ക്ക്.കിറ്റെക്‌സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഡാറ്റയായി എടുക്കുക. ഇതിൽ പറയുന്നവരുടെ പേരുകളും വകുപ്പുകളുമെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇതുപോലെ സംസാരിച്ച്, എവിടെയാണ് അപകടം പറ്റിയത്?എന്തൊക്കെയാണ് സാബു തിരുത്തേണ്ടത്? എന്തൊക്കെയാണ് ഉദ്യോഗസ്ഥർ തിരുത്തേണ്ടത് എന്ന് ശാസനയുടെ രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിൽ പറഞ്ഞ് മനസിലാക്കണമായിരുന്നു’- സുരേഷ് ഗോപി പറഞ്ഞു.
Read Also : മദ്യപാനികൾ കാത്തിരുന്ന സന്തോഷ വാർത്ത: ജവാന്‍ റം ഉടനെത്തും
കേരളത്തില്‍ 3,500 കോടിയുടെ നിക്ഷേപ പദ്ധതികൾ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സാബു അത് ഉപേക്ഷിച്ചാണ് തെലങ്കാനയിലേക്ക് പോയത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്ന് ആരോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്നു പിന്മാറിയത്.
Post Your Comments