ഡൽഹി: കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്‌കൂളാണെന്ന് വ്യക്തമാക്കി ഐസിഎംആർ. വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികൾക്ക് കൂടുതലായതിനാൽ മുതിർന്നവരെക്കാൾ മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ വ്യക്തമാക്കി.
അതേസമയം, കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി കുട്ടികളിൽ കൂടുതലാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകളും ഐസിഎംആർ പുറത്തുവിട്ടു. രാജ്യത്തെ ആറ് വയസിന് മുകളിൽ പ്രായമുള്ള 67.6 ശതമാനം കുട്ടികളിലും ആന്റിബോഡി ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ, കോവിഡ് കാലത്ത് പ്രൈമറി സ്‌കൂളുകൾ അടച്ചിരുന്നില്ലല്ലെന്നും അതിനാൽ രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ തീരുമാനിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ പ്രൈമറി സ്‌കൂളുകൾ തുറക്കുകയാണ് ഉചിതമെന്നും ബൽറാം ഭാർഗവ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് അദ്ധ്യാപകർ ഉൾപ്പെടെ എല്ലാ സ്‌കൂൾ ജീവനക്കാർക്കും പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments