തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളുമായി കേരള പോലീസ്. ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ പിങ്ക് ബീറ്റ് സംവിധാനമുള്‍പ്പെടെ നിരവധി പിങ്ക് പദ്ധതികളാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്.
Also Read: മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ബസ് കത്തിക്കല്‍: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും
സ്ത്രീ സുരക്ഷാ പദ്ധതികള്‍
പിങ്ക് ജനമൈത്രി ബീറ്റ്:
ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയാന്‍ ഉദ്ദേശിച്ചുള്ളത് പിങ്ക് ജനമൈത്രി ബീറ്റ്. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് വീടുകളിലെത്തി ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടും.
പിങ്ക് ഷാഡോ
സ്ത്രീകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍, വനിത പോലീസ് ഉദ്യോഗസ്ഥര്‍ ഷാഡോ പട്രോളിംഗ് നടത്തും. തിരക്കുള്ള സ്ഥലത്ത് മഫ്തിയില്‍ ഷാഡോ സംഘത്തെ നിയോഗിക്കും. ബസ് സ്‌റ്റോപ്പുകള്‍, സ്‌കൂളുകള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളില്‍ വനിതാ ഷാഡോ ടീം പട്രോള്‍ ഉണ്ടാകും.
പിങ്ക് റോമിയോ
വനിത പോലീസിന്റെ ബൈക്ക് പട്രോളിംഗ് സംവിധാനം. എല്ലാ ജില്ലകളിലും പിങ്ക് റോമിയോകളെ നിയോഗിക്കും.
പിങ്ക് ഡിജിറ്റല്‍ ഡ്രൈവ്
സമൂഹ മാദ്ധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയുക എന്നതാണ് ലക്ഷ്യം. സെബര്‍സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവ സംയുക്തമായി ഡിജിറ്റല്‍ പട്രോളിംഗ് നടത്തും.
കൗണ്‍സലിംഗ് സെന്റര്‍
അതാത് പോലീസ് ജില്ലകളിലെ വനിത സെല്ലുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സജ്ജമാക്കും. കുടുംബപ്രശ്‌നങ്ങളും സ്ത്രീകള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാര കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
പിങ്ക് ഹോട്ട് സ്‌പോട്ട്
സ്ത്രീകള്‍ക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഹോട്ട് സ്‌പോട്ടുകള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി യുടെ നേതൃത്വത്തില്‍ കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.
പൊല്‍ ആപ്പ്
അടിയന്തിര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയം മൊബൈല്‍ ആപ്ലിക്കേഷനിലെ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയാല്‍ ഉടനെ തന്നെ പോലീസ് സഹായം ലഭ്യമാവും. പൊല്‍ ആപ്പിലും ഈ സൗകര്യമുണ്ട്.
പിങ്ക് പട്രോള്‍
പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ പിങ്ക് പട്രോളിംഗ് ശക്തിപ്പെടുത്തും. 1515 നമ്പറില്‍ വിളിച്ച് ഏതു സമയത്തും സഹായം തേടാം. അടിയന്തര സഹായം തേടിയുള്ള ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യാന്‍ 14 പോലീസ് ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂമുമുണ്ട്.
Post Your Comments