തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനൊരുങ്ങി കേരള പോലീസ്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പി.ആര്.ഒ സംവിധാനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ക്രമീകരിക്കാനാണ് തീരുമാനം. ഇതിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
പോലീസ് സ്റ്റേഷനുകളില്‍ പി.ആര്.ഒമാരുടെ നിയമനം സംബന്ധിച്ച് 2019ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും പി.ആര്.ഒമാരായി നിയോഗിക്കപ്പെടുന്നവരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും അനില്‍ കാന്ത് പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പരാതിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ പി.ആര്.ഒയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments