അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്.
കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. വിശദമായ വാദത്തിനായി കേസ് ഈ മാസം 28 ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Read Also: മന്ത്രിയുടെ ഇടപെടൽ വിവാദമായി: സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
Post Your Comments