KeralaLatest NewsNews

മന്ത്രിയുടെ ഇടപെടൽ വിവാദമായി: സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വനംമന്ത്രി പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവം വിവാദമായതിന് പിന്നാലെ പരാതിയിൽ നടപടിയുമായി പോലീസ്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്മാകരന് എതിരെയുള്ള പരാതി ഒത്ത് തീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Read Also: സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല, അന്വേഷണവുമായി സഹകരിക്കുന്നില്ല: ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ആരോപണങ്ങളുമായി പോലീസ്

പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം. ഇതുസംബന്ധിച്ച ഫോൺകോൾ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലിൽ അന്വേഷണം നടത്താനാണ് എൻസിപിയുടെ തീരുമാനം. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോർജിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രൻ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നുമാണ് എൻസിപി നേതാക്കൾ പറയുന്നത്. വിഷയത്തിൽ എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്കും പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്.

Read Also: ഐ സി എം ആ‍ര്‍ പഠനം പുറത്ത്: രാജ്യത്തെ നാൽപ്പത് കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് പിടിപെടാൻ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button