പാലക്കാട്: എന്‍.സി.പി പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചുവെച്ച വെളിപ്പെടുത്തലിനു പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എൻ സി പി പ്രവർത്തകനെ ‘ബിജെപി’ക്കാരൻ ആക്കി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എ കെ ശശീന്ദ്രനെ വിമർശിച്ചുകൊണ്ടുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകനാണെന്ന് രാഹുൽ ആരോപിച്ചത്.
യുവ മോർച്ച വനിതാ നേതാവ് ആയ പരാതിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരനാണെന്നിരിക്കെ ബിജെപിയെ കരിവാരി തേയ്ക്കാൻ മനഃപൂർവ്വം സംഭവത്തിലേക്ക് ബിജെപിയെ വലിച്ചിഴച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ‘ഒരു ബിജെപി നേതാവ് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച പരാതി’ എന്നാണു രാഹുൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ‘പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് ബിജെപി പ്രതിയാകുമ്പോൾ പിണറായി സർക്കാരിൻ്റെ ഭാഗമായവരുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നത്?’ എന്നും രാഹുൽ പോസ്റ്റിലൂടെ ചോദിക്കുന്നു.
Also Read:‘മോദി സർക്കാർ ഇമ്രാന്റെ ഫോണും ചോർത്തി’- പാകിസ്ഥാനും കോൺഗ്രസിനൊപ്പം ചേർന്ന് ആരോപണം
നിരവധി പേരാണ് കമന്റ് ബോക്സിൽ രാഹുലിനെ വിമർശിക്കുന്നത്. ബിജെപി നേതാവ് അല്ലെന്നും എൻ സി പി നേതാവ് ആണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും നിരവധി ആളുകളാണ് കോൺഗ്രസ് നേതാവിനെ തിരുത്തൻ ശ്രമിക്കുന്നത്. കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളായ പരാതിക്കാരി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി. മകളുടെ കൈയ്യിൽ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്നും മന്ത്രി ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് നീതി ലഭിക്കാത്തതെന്നും പരാതിക്കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘നല്ല നിലയിൽ തീർക്കണം’
ഭരണഘടനയോട് കൂറു പുലർത്തുമെന്ന് പറഞ്ഞ് സത്യപത്രിജ്ഞ ചെയ്ത A K ശശീന്ദ്രൻ എന്ന മന്ത്രി പറഞ്ഞ വാക്കുകളാണ്.
എന്താണ് നല്ല നിലയിൽ തീർക്കേണ്ടത്?
ഒരു BJP നേതാവ് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച പരാതി.
ആരോടാണ് പറയുന്നത്?
ആ പെൺകുട്ടിയുടെ അച്ഛനോട്.
കൃത്യമായ നിയമ ലംഘനവും, അധികാര ദുർവിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം.
CPIM നെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന AK ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്? പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് BJP പ്രതിയാകുമ്പോൾ പിണറായി സർക്കാരിൻ്റെ ഭാഗമായവരുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നത്?
മകൾ പീഡിപ്പിക്കപ്പെട്ട പരാതി തീർക്കുവാൻ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സർക്കാർ.
പിങ്ക് പോലീസിനെക്കാളും, സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതിൽ “പങ്ക്” ഇല്ലാത്ത സർക്കാരാണ് അനിവാര്യത.
Post Your Comments