തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയരുന്നു. കഴിഞ്ഞ മാസം വരെ 100 ല്‍ താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഈ ദിവസങ്ങളില്‍ 160 രൂപയ്ക്ക് മുകളിലായി. ബക്രീദ് പ്രമാണിച്ച് കോഴി വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
സംസ്ഥാനത്തെ ചെറുകിടഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയരാന്‍ കാരണമായത്. കൂടാതെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതില്‍ തമിഴ്നാട് ലോബികളുടെ പങ്കും വളരെ വലുതാണ്.
കേരളത്തിലെ ഫാമുകളില്‍ ഉത്പ്പാദനം കുറച്ചതാണ് കോഴിവില വര്‍ദ്ധിക്കാനിടയായ ഏറ്റവും പ്രധാനപ്പെട്ട കാരണം, തീറ്റ വില അടിക്കടിക്ക് ഉയരുന്നതോടെ കര്‍ഷകര്‍ക്ക് അതിന് ആനുപാതികമായി വില ലഭിക്കാതെ വന്നതോടെയാണ് ഉത്പ്പാദനം 70 ശതമാനം വരെ കുറച്ചത്.
കോഴികുഞ്ഞുങ്ങളുടെ ഉത്പ്പാദനം ഇപ്പോഴും തമിഴ്നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമിഴ്നാട് ലോബി നിയന്ത്രിക്കുന്നതും കേരളത്തില്‍ കോഴി വില ഉയരുന്നതിന് കാരണമാകുന്നു.
Post Your Comments