Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്.

Also Read:കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്

സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം, സിക വൈറസ് വ്യാപനം തടയാൻ വേണ്ട മുൻകരുതലുകൾ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈഡിസ് കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രതിരോധ ഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button