NattuvarthaLatest NewsKeralaNewsIndia

ത​മി​ഴ്നാ​ട്ടി​ൽ നിന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാവ് പിടിച്ചെടുത്തു: രണ്ടുപേർ പിടിയിൽ

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ണ്ണാവര​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നിന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാവ് പിടിച്ചെടുത്തു. കേ​ര​ള​ത്തി​ലേ​ക്ക് നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 327 കി​ലോ ക​ഞ്ചാ​വാ​ണ് ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ വെച്ച് ചെ​ന്നൈ ന​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഇതുമായി ബന്ധപ്പെട്ട് മലയാളി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​നാ​ഥ്, ചെ​ന്നൈ സ്വ​ദേ​ശി ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ണ്ണാവര​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. 150 ഓ​ളം പാ​യ്ക്ക​റ്റു​ക​ളാ​ക്കി​യ ക​ഞ്ചാ​വ് ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യിലാണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്രതികളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെന്നും കസ്റ്റഡിയിലായ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഴി​ഞ്ഞം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെന്നും എ​ൻ​സി​ബി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button