പരിശോധനാ പിഴവ്: കോവിഡ് ബാധയില്ലാത്തയാളെ കോവിഡ് രോഗികൾക്കൊപ്പം രണ്ടുദിവസം കിടത്തി ചികിത്സിച്ചു, പരാതി

പത്തനംതിട്ട: കോവിഡ് രോഗബാധയില്ലാത്തയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കിടത്തിയെന്ന് പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്ന തൊഴിലാളിയാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പരിശോധനയിലുണ്ടായ പിഴവ് മൂലമാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

Also Read:സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംഘങ്ങൾ വാക്‌സിനേഷനില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി

രണ്ടു ദിവസത്തോളമാണ് രോഗബാധ ഇല്ലാത്ത ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചത്. ഈ മാസം 16ന് ഇലവുംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജു കൊവിഡ് പോസിറ്റിവ് ആയ ആളുകളുടെ കൂടെയായിരുന്നു. ഇയാള്‍ നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സമാനമായ രീതിയില്‍ മൂന്നുപേരെ കൂടി തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റൈനിലാക്കിയിരുന്നുവെന്ന് സൂചനകൾ ഉണ്ട്.

Share
Leave a Comment