COVID 19KeralaLatest NewsNews

ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ : മറുപടി സത്യവാങ്മൂലം ഇന്ന് തന്നെ നൽകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിനെതിരെ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി പികെഡി നമ്പ്യാരാണ് ഹർജി നൽകിയത്.

Read Also : യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് : വിവരം ലഭിച്ചത് അജ്ഞാത കത്തില്‍ നിന്ന്  

അതേസമയം ബക്രീദിന് അധിക ഇളവുകൾ നൽകിയിട്ടില്ലെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ചില പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സത്യാവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടത്.

അഭിഭാഷകൻ വികാസ് സിംഗ് മുഖേനയായിരുന്നു ഹർജി സമർപ്പിച്ചത്. ടിപിആർ നിരക്ക് കൂടുതലുള്ള കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് ആളുകളെ ജീവൻ അപകടത്തിലാക്കും. ഈ സാഹചര്യത്തിൽ സത്യാവാങ്മൂലം വേഗം സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നും വികാസ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button