ലക്നൗ: ബലിപെരുന്നാള്‍ ദിനത്തില്‍ വിലക്കപ്പെട്ട മൃഗങ്ങളെ ബലി നല്‍കരുതെന്ന് വ്യക്തമാക്കി യു പി സര്‍ക്കാർ. പശു ഒട്ടകം തുടങ്ങിയ മൃഗങ്ങളെ ബലി നല്‍കുന്നതിനാണ് സർക്കാർ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍ മൃഗങ്ങളെ ബലി നല്‍കുന്നതിനും വിലക്കുണ്ട്.
പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ലംഘനമുണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകൾ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. പെരുന്നാളുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും അമ്പതിലേറെ ആളുകൾ ഒരുമിച്ച് പങ്കെടുക്കരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments