KeralaLatest NewsNewsIndia

പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതിയാണ് ഇളവ് നല്‍കിയത്.

Also Read:ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ : മറുപടി സത്യവാങ്മൂലം ഇന്ന് തന്നെ നൽകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി

കഴിഞ്ഞ മാസം രോഗ വിവരം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
അന്വേഷണം പൂര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസെടുത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഇളവ്.

കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനോട് ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button