തൃശ്ശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 50 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കും 10 പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : അച്ഛനെ കാണണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
ഒപ്പം മെഡിക്കൽ കോളേജ് ക്യാംപസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേർക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.
Post Your Comments