ക്രമം തെറ്റിയുള്ള ആര്‍ത്തവം സ്ത്രീകളില്‍ ഇപ്പോൾ സാധാരണമാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നമാണ് ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചിലപ്പോൾ രോഗങ്ങൾ അടക്കം ഇതിന് കാരണമാകാറുണ്ട്. ആര്‍ത്തവം ക്രമം തെറ്റുന്നതിന് മറ്റൊരു കാരണമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പി.സി.ഒ.എസ് വരാവുന്നതാണ്. അത് മൂലം രണ്ടുമാസത്തോളമൊക്കെ ആർത്തവം സംഭവിക്കാതെയുമിരിക്കാം.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോള്‍ ക്രമംതെറ്റിയ ആര്‍ത്തവത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അണ്ഡോത്പാദനം ക്രമത്തില്‍ സംഭവിക്കാത്തതുകൊണ്ട് ആര്‍ത്തചക്രം നീണ്ടുപോകും. മാസമുറ വരുമ്പോള്‍ രക്തസ്രാവം കൂടാനും ഈ കാര്യത്തിൽ സാധ്യതയേറുന്നു.
മാനസിക സമ്മർദ്ദങ്ങളും ആർത്തവക്രമം തെറ്റാൻ കാരണമാകാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്ത് തന്നെയായാലും ആർത്തവം വരാതിരിക്കുക എന്നുള്ളത് രോഗാവസ്ഥയാണ്. അതുകൊണ്ട് തന്നെ അത്തരം ഒരവസ്ഥയിൽ നിങ്ങൾ മികച്ച ചികിത്സ നേടാനും ശ്രദ്ധിക്കേണ്ടതാണ്.
Post Your Comments