കോഴിക്കോട്: പരിസ്ഥിതി ലോല മേഖലയില്‍ കൂടി കടന്നുപോകുന്ന ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദപദ്ധതി രേഖക്ക് കേന്ദ്രത്തിന്റെ അംഗീകാരം എളുപ്പമാവില്ലെന്ന് അധികൃതർ. നിലവിൽ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാൻ ഇടയില്ലെന്നാണ് കണ്ടെത്തൽ.
Also Read:നോർക്കയെ വിശ്വസിച്ച പ്രവാസികള്‍ പെരുവഴിയില്‍: തിരുവനന്തപുരത്ത് സംരഭം തുടങ്ങിയ പ്രവാസി ദുരിതത്തിൽ
മേപ്പാടി തുരങ്ക പാത നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സ്ഥലം പഠനവിധേയമാക്കിയതിനു ശേഷമായിരിക്കും അനുമതി ലഭിക്കുക. പരിസ്ഥിതി ലോല പ്രദേശമായതിനാൽ അനുമതി ലഭിക്കാൻ ഇടയില്ലെന്നാണ് കണ്ടെത്തൽ.
7,677 അടി ഉയരമുള്ള ചെമ്പ്ര, വെള്ളരിമല മലനിരകളുടെ ഇടയിലൂടെയാണ് നിര്‍ദിഷ്ട തുരങ്കം നിര്‍മിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശമാണിത്. ഒട്ടകത്തിന്റെ പൂഞ്ഞ് പോലെയുള്ള മലകളായതിനാല്‍ ‘കാമല്‍ ഹംപ്സ്’ എന്നറിയപ്പെടുന്ന മലകളാണിത്. അപൂര്‍വ പക്ഷിയായ ചിലപ്പന്‍ എന്ന കുഞ്ഞിക്കിളികളുടെ ആവാസസ്ഥാനം കൂടിയാണ് ഈ പ്രദേശങ്ങള്‍.
Post Your Comments