കോഴിക്കോട് : കടകളിലെ തിരക്ക് കുറയ്ക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് പൊലീസ്. കടകളിൽ തിരക്ക് കൂടുന്നത് ഇത് വഴി നിയന്ത്രിക്കാനാകുമെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കടയുടമകൾക്ക് നിർദേശം നൽകിയതായും കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നിൽ മഹാജൻ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നഗരത്തിൽ പൊലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. മിഠായിത്തെരുവടക്കമുള്ള പ്രദേശങ്ങളിൽ പ്രവേശനം നിയന്ത്രിക്കാനും ആലോചനയുണ്ട്.
Read Also : ശസ്ത്രക്രിയയ്ക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു: കർഷകന് സഹായവുമായി മന്ത്രി
ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവുനൽകിയതിനാൽ തിരക്കുവർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആളുകൾ കൂട്ടം കൂടുന്ന സഥലം ആയതുകൊണ്ട് തന്നെ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന് വരുന്നത് ഉപേക്ഷിക്കണമെന്നും പൊലീസ് നിർദേശമുണ്ട്.
Post Your Comments