Latest NewsNewsIndia

ശസ്ത്രക്രിയയ്ക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു: കർഷകന് സഹായവുമായി മന്ത്രി

ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കർഷകൻ സ്വരുക്കൂട്ടി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. രണ്ടു ലക്ഷം രൂപയാണ് എലി കരണ്ടത്. കർണാടകയിലാണ് സംഭവം. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലി കരണ്ടത്.

Read Also: ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു: കോട്ടൺ ഹിൽ സ്കൂൾ അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷകർത്താക്കൾ

കർഷകന്റെ നിസഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെ തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡ് കർഷകനെ സഹായിക്കാമെന്ന് ഉറപ്പു നൽകി. പണം നഷ്ടമായതിനെ കുറിച്ചോ രോഗത്തെ കുറിച്ചോ ഓർത്ത് വിഷമിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയിൽ അദ്ദേഹത്തിന് ചികിത്സ നടത്താമെന്നും മന്ത്രി പറഞ്ഞു. ഉദരസംബന്ധിയായ ശസ്ത്രക്രിയക്കായാണ് റെഡ്യ പണം സ്വരുക്കൂട്ടി വെച്ചിരുന്നത്.

നാലുലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയയ്ക്കായി വേണ്ടിയിരുന്നത്. സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കടംവാങ്ങിയും രണ്ടു ലക്ഷം രൂപ വരെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പണം ബാഗിലാക്കി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പണം എലി കരണ്ടത്. പണം മാറ്റി നൽകുമോ എന്നറിയുന്നതിനായി റെഡ്യ പിന്നീട് പല ബാങ്കുകളിലും കയറിയിറങ്ങി. എന്നാൽ ബാങ്കുകൾ അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീടാണ് കർഷകന്റെ പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നതും മന്ത്രി സഹായ വാഗ്ദാനം നൽകി രംഗത്തെത്തിയതും.

Read Also: ‘അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കുക’: താലിബാനിൽ ചേർന്ന പാകിസ്താനികൾക്ക് നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button