കൊച്ചി: വ്യവസായരംഗത്ത് വളർച്ചയുണ്ടാക്കാൻ ജപ്പാനുമായി സഹകരിക്കുമെന്ന് മന്ത്രി പി രാജീവ്. വ്യവസായങ്ങളെ സഹായിക്കുന്നതിനായി കൊച്ചിയില്‍ ജപ്പാന്‍ ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് ഇന്‍ജാക്കുമായി സഹകരിക്കാന്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനായ കിന്‍ഫ്രയോട് ആവശ്യപ്പെടുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. ഇന്തോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരളം (INJACK) ആസ്ഥാനമായ കളമശ്ശേരിയിലെ നിപ്പോണ്‍ കേരള സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:അഞ്ചിടങ്ങളില്‍ ഈദ് പീരങ്കിയൊരുക്കി ദുബായ്
ജപ്പാനിലെ വ്യവസായങ്ങളുമായി സംസ്ഥാന വ്യവസായ മേഖലയെ ബന്ധിപ്പിക്കണമെന്ന് മന്ത്രിയോട് ഇൻജാക് അഭ്യര്‍ത്ഥിച്ചു. ജാപ്പനീസ് ഭാഷയിലും ആശയവിനിമയത്തിലും കഴിവുകള്‍ നേടുന്നതിന്റെ പ്രാധാന്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്‍ജാക്ക് ജാപ്പനീസ് ഭാഷാ ക്ലാസുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
കേരളവും ജപ്പാനും തമ്മിലുള്ള ബിസിനസ്സ് ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ജപ്പാനില്‍ നിന്നുള്ള ഒരു നോഡല്‍ ഓഫീസറെ ജപ്പാനില്‍ നിയമിക്കുന്നത് പരിഗണിക്കാന്‍ INJACK സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പരസ്പരമുള്ള അകലം കുറയ്ക്കുന്നതിനും ബിസിനസുകള്‍ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കാന്‍ കഴിയും. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്‍ജാക്കിനോട് മന്ത്രി ആവശ്യപ്പെട്ടു.
വ്യാവസായിക മേഖലയിലെ വമ്പന്മാരായ ജപ്പാനുമായി കൈ കോർക്കുന്നതിലൂടെ കേരളത്തെ ഒരു മികച്ച വ്യാവസായിക സംസ്ഥാനമാക്കി മാറ്റാനാകുമെന്നാണ് സർക്കാരിന്റെ വിശ്വാസം.
Post Your Comments