Latest NewsNewsGulf

അഞ്ചിടങ്ങളില്‍ ഈദ്​ പീരങ്കിയൊരുക്കി ദുബായ്

സബീല്‍ മോസ്​ക്​, മന്‍ഖൂല്‍, അല്‍ മംസാര്‍, അല്‍ ബറാഹ, നാദല്‍ ഹമര്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്​കാരം നടക്കുന്ന സ്ഥലങ്ങളിലാണ്​ പീരങ്കി.

ദുബായ്: രാജ്യത്ത് ബലിപെരുന്നാളിനോടനുബന്ധിച്ച്‌​ അഞ്ചിടങ്ങളില്‍ ഈദ്​ പീരങ്കിയൊരുക്കി ദുബായ് പൊലീസ്​. സബീല്‍ മോസ്​ക്​, മന്‍ഖൂല്‍, അല്‍ മംസാര്‍, അല്‍ ബറാഹ, നാദല്‍ ഹമര്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്​കാരം നടക്കുന്ന സ്ഥലങ്ങളിലാണ്​ പീരങ്കി. ഒരുക്കം പൂര്‍ത്തിയായതായി പൊലീസ്​ ജനറല്‍ ഡിപ്പാർട്ട്‌മെന്റ്​ ആക്​ടിങ്​ ഡയറക്​ടര്‍ ബ്രിഗേഡിയര്‍ റാശിദ്​ ഖലീഫ അല്‍ ഫലാസി പറഞ്ഞു.

Read Also:  മരുന്നുകൾ കേരളത്തിൽ നിന്നുതന്നെ ഉത്പാദിപ്പിക്കും: മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി സംസ്ഥാനം

‘പെരുന്നാള്‍ നമസ്​കാരം കഴിഞ്ഞയുടനാണ്​ പീരങ്കി മുഴങ്ങുക. നോമ്പുതുറയും പെരുന്നാളും അറിയിക്കാനാണ്​ മുമ്പ്​ പീരങ്കി മുഴക്കിയിരുന്നത്​. സമയം അറിയാന്‍ ആധുനിക സാ​ങ്കേതികവിദ്യകളുള്ള കാലത്തും പാരമ്പര്യം പിന്തുടരുന്നതിന്റെ ഭാഗമായാണ്​ പീരങ്കി മുഴക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button