
ഗുവാഹട്ടി: മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. അസമില്‍ നിന്ന് കേരളത്തിലേക്ക് ഒന്‍പത് പെണ്‍കുട്ടികളെ കടത്തിയ സംഘമാണ് പോലീസ് പിടിയിലായത്. ഒന്‍പത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. അസം പൊലീസാണ് തിരുവനന്തപുരത്ത് എത്തിച്ച പെണ്‍കുട്ടികളെ രക്ഷിച്ചത്.
അസമിലെ വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ തമ്ബാനൂരിലേക്ക് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അവിടെ നിന്നും എട്ടംഗ പൊലീസ് സംഘം കേരളത്തിലെത്തിയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.
ഹോജായ്, നഗോണ്‍, സോണിറ്റ്പുര്‍, മോറിഗോണ്‍, കാംരൂപ് എന്നീ ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചത്.
Post Your Comments