Latest NewsNewsIndia

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ ഓര്‍മിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീര ജവാന്മാര്‍ ഓരോ ദിനവും ഓര്‍മ്മിക്കപ്പെടേണ്ടവരാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കേന്ദ്രമന്ത്രി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവ് അര്‍പ്പിച്ചത്.

Read also : സ്വന്തം രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലായിട്ടും താന്‍ കശ്മീര്‍ ജനതയുടെ ദൂതനെന്ന് വിശേഷിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..

‘നവംബര്‍ ഇരുപത്തിയാറോ , ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കേണ്ട ദിനമോ അല്ല ഇന്ന്. മുംബൈ ഭീകരാക്രമണത്തില്‍ ജീവനും ജീവിതവും ത്യാഗം ചെയ്ത സന്ദീപ് ഉണ്ണികൃഷ്ണനെ നമ്മുടെ ശ്വാസം പോലെ, നമ്മുടെ ജീവിതം പോലെ, എല്ലായ്പ്പോഴും ഓര്‍ക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീരര്‍ എല്ലായ്പ്പോഴും നമ്മുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കണം. ഇവരുടെ കുടുംബത്തിനോട് ഓരോ ദിവസവും നാം കടപ്പെട്ടിരിക്കണം. തികഞ്ഞ അഭിമാനത്തോടെയും, മനുഷ്യത്വത്തോടെയും, കടപ്പാടോടെയും സന്ദീപ് ഉണ്ണികൃഷ്ണനെ ഓര്‍ക്കുന്നു’ – സ്മൃതി ഇറാനി ഫേസ്ബുക്കില്‍ കുറിച്ചു.

#remember, #indianarmy എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു പോസ്റ്റ്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചിത്രവും ആരദവറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പം സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്. 2008 നവംബര്‍ 26 നായിരുന്നു മുംബൈ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button