KeralaNattuvarthaLatest NewsIndiaNews

ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നത്, ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡ: ശശി തരൂര്‍

20 വര്‍ഷത്തേക്ക് രാജ്യം നേരിടാന്‍ പോകുന്ന വലിയ ഭീഷണി ജനസംഖ്യാ വര്‍ധനവ് അല്ല

ഡല്‍ഹി: ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡയാണെന്നും വ്യക്തമാക്കി ശശിതരൂര്‍ എം.പി. അസം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന് തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ് അവരുടെ നീക്കമെന്നും ശശി തരൂര്‍ ചൂണ്ടിക്കാണിച്ചു.

വരുന്ന 20 വര്‍ഷത്തേക്ക് രാജ്യം നേരിടാന്‍ പോകുന്ന വലിയ ഭീഷണി ജനസംഖ്യാ വര്‍ധനവ് അല്ലെന്നും മറിച്ച് വൃദ്ധരുടെ എണ്ണത്തിലെ വര്‍ധനവാണെന്നും തരൂര്‍ വ്യക്തമാക്കി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ പുറത്തുവിട്ടത്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും നിഷേധിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുമെന്നും കരട് ബില്ലില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button