തലസ്ഥാന നഗരത്തില്‍ പെണ്‍വാണിഭം: സംഘത്തിൽ 18 വയസാകാത്ത പെണ്‍കുട്ടിയും, കേരള പൊലീസ് അറിഞ്ഞത് അസാം പൊലീസ് സംഘമെത്തിയ ശേഷം

ദമ്പതികള്‍ എന്ന പേരിലാണ് ഇവർ ഇടപാടുകാരെ എത്തിച്ചിരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരമദ്ധ്യത്തില്‍ പെണ്‍വാണിഭം. വടക്കേഇന്ത്യയില്‍ നിന്നുള‌ള പെണ്‍വാണിഭ സംഘമാണ് നഗരത്തിലെ തിരക്കേറിയ പ്രധാന സ്ഥലങ്ങളായ തമ്ബാനൂര്‍, മെഡിക്കല്‍ കോളേജ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ പ്രവർത്തിച്ചത്. സംഘത്തിന്റെ പ്രവ‌ര്‍ത്തനമറിഞ്ഞ് അസാം പൊലിസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ വിവരമറിയിച്ചപ്പോള്‍ മാത്രമാണ് കേരളാ പൊലീസ് ഈ വിവരം അറിഞ്ഞത്.

read also: സിനിമാ ഷൂട്ടിംഗിന് അനുമതി: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ

ദമ്പതികള്‍ എന്ന പേരിലാണ് ഇവർ ഇടപാടുകാരെ എത്തിച്ചിരുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടന്ന ലോഡ്ജുകളില്‍ ഇത്തരക്കാരെ താമസിപ്പിച്ചുവെന്നു പോലീസ് കണ്ടെത്തി. ഒന്‍പത് പുരുഷന്മാരും ഒന്‍പത് സ്‌ത്രീകളുമാണ് അറസ്റ്റിലായത്. സംഘത്തിൽ ഇതില്‍ 18 വയസാകാത്ത പെണ്‍കുട്ടിയുമുണ്ട്. പെണ്‍വാണിഭത്തിന്റെ സൂത്രധാരന്മാരായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരൊഴികെയുള‌ളവരെ പിഴ ചുമത്തി വിട്ടു. കൂട്ടത്തിലെ സ്ത്രീകളെയും രണ്ട് പ്രധാന പ്രതികളെയും അസാമിലേക്ക് കൊണ്ടുപോകും.

Share
Leave a Comment