Latest NewsNewsIndia

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാർ: കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത് ഇതൊക്കെ

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരത് പവാർ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 50 മിനിട്ട് നേരത്തോളം ഇരുവരും തമ്മിൽ ചർച്ച നടന്നു. ശരത് പവാറിനൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read Also: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ

കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുമായി പവാർ സംസാരിച്ചതായി എൻസിപി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻ.സി.പി. ബന്ധത്തിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നുവെന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ഏറെ ആകാംക്ഷയോടെയാണ് ശരത് പവാറും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് ചർച്ച നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Read Also: ഹാഗിയ സോഫിയ വിവാദമാക്കിയത് ഇടത് സൈബർ പോരാളികൾ: ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിച്ചതാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button