ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം. അതു കൂടാതെ അന്തരീക്ഷ – പരിസ്ഥിതി മലിനീകരണവും ക്യാൻസറിന് കാരണമാകാറുണ്ട്. കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെയും പാരമ്പര്യമായും ക്യാന്‍സർ പിടിപെടാറുണ്ട്. സാധാരണഗതിയില്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുന്ന ഒരു രോഗമല്ല. എന്നാല്‍ ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത ഒരു പരിധി വരെ നമുക്ക് തടയാനാകും.
Also Read:അവന്റെ കളി സെവാഗിനെ അനുസ്മരിപ്പിക്കുന്നു: മുത്തയ്യ മുരളീധരൻ
ക്യാന്‍സര്‍ പെട്ടന്ന് വെളിപ്പെടാത്ത ഒരു രോഗമാണ് എന്നത് തന്നെയാണ് അതിന്റെ ഭീകരത വർധിപ്പിക്കുന്നത്. എന്നാൽ ചില ജീവിതശൈലികൾ ക്യാന്‍സര്‍ പിടിപെടാനുള്ള അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പുകയില ഉപയോഗിക്കാതിരിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. പുകയിലയുടെ ഉപയോഗം, പുകവലി എന്നിവയൊക്കെ വിവിധ തരം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും ഇവ ഒഴിവാക്കുക. ആവശ്യമെങ്കില്‍ പുകവലി നിര്‍ത്തുന്നതിനു വേണ്ടിയുള്ള പ്രചരണ പരിപാടികളുടെ ഭാഗമാകുക. ചുറ്റുമുള്ളവരെ അത് വലിക്കുന്നതിൽ നിന്ന് അകറ്റി നിർത്താനും ശ്രമിക്കുക.
പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബണുകളും, സംസ്കരിച്ച ഭക്ഷണങ്ങളും, അമിതമായി വേവിച്ചതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണങ്ങളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മദ്യപാനം വലിയതോതിൽ ക്യാൻസറിനു കാരണമാകുന്നില്ലെങ്കിലും മദ്യത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കുക എന്നത് ക്യാൻസറിനെ തടയാൻ സഹായിക്കും. ഇത് സ്തന, വന്‍കുടല്‍, ശ്വാസകോശം, വൃക്ക, കരള്‍ എന്നിവയുടെ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ശരീരഭാരം ആരോഗ്യകരമായ രീതിയിൽ നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്. സ്തന, വന്‍കുടല്‍, ശ്വാസകോശം, എന്നിവയുടെ ക്യാന്‍സറിന് പിന്നില്‍ അമിതവണ്ണമാണ് പ്രധാന കാരണം. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിനുപുറമെ, അമിതവണ്ണം ഒഴിവാക്കുന്നതിനായി നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുകയും ദിവസം മുഴുവന്‍ സജീവമായിരിക്കുകയും വേണം.
ഹെപ്പറ്റൈറ്റിസ് ബി, എച്ച്‌പിവി എന്നിവ മൂലമുണ്ടാകുന്ന വൈറല്‍ അണുബാധകളില്‍ നിന്ന് സ്വയം പ്രതിരോധിക്കുക. ചില ക്യാന്‍സറിനുള്ള സാധ്യത ഇവ വര്‍ദ്ധിപ്പിക്കും. ഈ വൈറസുകള്‍ക്കെതിരെ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്നതും ക്യാൻസറിനെ തടയാൻ സഹായിക്കും.
Post Your Comments