Latest NewsKeralaNews

ആറ്റിങ്ങലിൽ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ അ​ഞ്ച്​ ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു

ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​ള്ളി​ല്‍ നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​യെ​ത്തി അ​വ​ശ​നി​ല​യി​ലാ​യ ജീ​വ​ന​ക്കാ​രെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ മാ​മം അ​ഷ്​​ട​മു​ടി ബ്യൂ​ട്ടി പാ​ര്‍​ല​റി​ൽ ജോ​ലി​ക്കി​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​​യി​രു​ന്നു സം​ഭ​വം. വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​സ്മി​ത മ​ണ്ഡ‌​ല്‍ (27), സി​ക്കിം സ്വ​ദേ​ശി​ക​ളാ​യ സൗ​മ്യ (25), ഗ്രേ​സി (24), ഡാ​ര്‍​ജ്​​ലി​ങ്​ സ്വ​ദേ​ശി സ​ഞ്ജു (25), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി മി​നി (45) എ​ന്നി​വ​രാ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​ത്. ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​ള്ളി​ല്‍ നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​യെ​ത്തി അ​വ​ശ​നി​ല​യി​ലാ​യ ജീ​വ​ന​ക്കാ​രെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യാ​ണ് ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​തെ​ന്നും വി​ഷ​വാ​ത​കം ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് ഇ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധു​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര്‍. ഉ​ച്ച​യോ​ടെ വ​ധു​വും കൂ​ട്ട​രും പോ​യി​രു​ന്നു. വ​ധു​വിന്റെ ചി​ല ബ​ന്ധു​ക്ക​ളെ ഒ​രു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. അ​ട​ച്ചി​ട്ട പാ​ര്‍​ല​റി​ല്‍ രാ​വി​ലെ​മു​ത​ല്‍ എ.​സി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തിന്റെ ജ​ന​റേ​റ്റ​റി​ല്‍​നി​ന്നു​ള്ള വി​ഷ​പ്പു​ക​യാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button